വാർഡ് വിഭജനവുമായി സർക്കാർ മുന്നോട്ട്; ഗവർണറുടെ അനുമതി വേണ്ടെന്ന് വിലയിരുത്തൽ

വാർഡ് വിഭജനവുമായി സർക്കാർ മുന്നോട്ട്; ഗവർണറുടെ അനുമതി വേണ്ടെന്ന് വിലയിരുത്തൽ

തദ്ദേശ വാർഡ് വിഭജനത്തിൽ ബില്ലുമായി സർക്കാർ മുന്നോട്ട്. കരട് കയ്യാറാക്കി തദ്ദേശ വകുപ്പ് നിയമവകുപ്പിന് കൈമാറി. അധിക സാമ്പത്തിക ബാധ്യതയില്ലാത്തതിനാൽ ഗവർണറുടെ അനുമതി വേണ്ടെന്നാണ് വിലയിരുത്തൽ. ബിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം അംഗീകരിക്കും.

2011 സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ വാർഡുകൾ വിഭജിക്കാൻ കൊണ്ടുവന്ന ഓർഡിൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചിരുന്നു. വാർഡ് വിഭജനം പുതിയ സെൻസസ് നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് പരാതി നൽകിയിരുന്നു.

വാർഡ് വിഭജനം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. അതുകൊണ്ടാണ് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ ഗവർണർക്ക് കത്ത് നൽകിയത്. ഗവർണറാണ് ഓർഡിനൻസിൽ ഒപ്പിടേണ്ടത് എന്നതിനാലാണ് ആരിഫ് മുഹമ്മദ് ഖാനെ സമീപിച്ചതെന്നും ചെന്നിത്തല പറഞ്ഞു

Share this story