നിർഭയ കേസ്: മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി

നിർഭയ കേസ്: മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി

നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി. മുകേഷ് സിംഗ് നൽകിയ ദയാഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാർശ ചെയ്തിരുന്നു. പിന്നാലെയാണ് ദയാഹർജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതി ഭവന്റെ നടപടി.

കേസിലെ മറ്റ് പ്രതികൾ ദയാഹർജി നൽകിയിട്ടില്ല. മറ്റ് പ്രതികളും ദയാഹർജി നൽകാനാണ് തീരുമാനിക്കുന്നതെങ്കിൽ വധശിക്ഷ നടപ്പാക്കുന്നത് വൈകും. ജനുവരി 22ന് രാവിലെ 7 മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ദയാഹർജി തള്ളിയതിന് ശേഷം പതിനാല് ദിവസത്തിന് ശേഷമേ ശിക്ഷ നടപ്പാക്കൂ എന്നാണ് ജയിൽ ചട്ടം. പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തീഹാർ ജയിൽ അധികൃതർ ഇന്ന് ഡൽഹി പാട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് നൽകും.

Share this story