വയനാട് സ്വകാര്യ ബസിൽ നിന്നും അച്ഛനെയും മക്കളെയും ബസിൽ നിന്നും തള്ളിയിട്ടു; അച്ഛന്റെ കാലിലൂടെ പിൻചക്രം കയറിയിറങ്ങി

വയനാട് സ്വകാര്യ ബസിൽ നിന്നും അച്ഛനെയും മക്കളെയും ബസിൽ നിന്നും തള്ളിയിട്ടു; അച്ഛന്റെ കാലിലൂടെ പിൻചക്രം കയറിയിറങ്ങി

വയനാട് ബത്തേരി മീനങ്ങാടിയിൽ സ്വകാര്യ ബസിൽ നിന്നും അച്ഛനെയും മക്കളെയും തള്ളിയിട്ടതായി പരാതി. അച്ഛന്റെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയും ചെയ്തു. കാര്യമ്പാടി സ്വദേശി ജോസഫിന് സംഭവത്തിൽ ഗുരുതര പരുക്കേറ്റു. ജോസഫിന്റെ തുടയെല്ലുകൾ തകർന്ന നിലയിലാണ്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. ബത്തേരിയിൽ നിന്നും 54ലേക്ക് വരും വഴിയാണ് അപകടം. ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തപ്പോൾ ജോസഫിന്റെ മകൾ നീതു റോഡിലേക്ക് തെറിച്ചുവീണു. ബസ് നിർത്താതെ പോകുകയും ചെയ്തു. യാത്രക്കാർ ബഹളം വെച്ചതോടെ അൽപ്പദൂരം മുന്നിലായി ബസ് നിർത്തുകയായിരുന്നു

സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടർ പുറത്തേക്ക് തള്ളുകയും ബസ് എടുക്കാൻ വിസിലടിക്കുകയുമായിരുന്നു. ബസിന്റെ അടിയിലേക്കാണ് ജോസഫ് വീണത്. കാലിലൂടെ ടയറുകൾ കയറിയിറങ്ങുകയം ചെയ്തു. തുടയിലെ എല്ല് പൊട്ടി പുറത്തേക്ക് തള്ളിയ നിലയിലാണ് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരശുറാം എക്‌സ്പ്രസ് എന്ന ബസിൽ വെച്ചാണ് ഇവർക്ക് ഈ സംഭവമുണ്ടായത്.

 

Share this story