ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർഥ അധികാരകേന്ദ്രം; ഗവർണറെ ഓർമിപ്പിച്ച് സ്പീക്കർ

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർഥ അധികാരകേന്ദ്രം; ഗവർണറെ ഓർമിപ്പിച്ച് സ്പീക്കർ

സംസ്ഥാന സർക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ പ്രസ്താവനകൾ മാത്രം നടത്തുന്ന ഗവർണർ പി ആരിഫ് മുഹമ്മദ് ഖാനെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർഥ അധികാരകേന്ദ്രം. ഒരു സംസ്ഥാനത്തിന് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകരുത്

ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓർക്കേണ്ടതാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണഅ അധികാര കേന്ദ്രം. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാൽ അവിടെ ഭരണഘടനാ പരമായ പ്രതിസന്ധി ഉടലെടുക്കുമെന്നും സ്പീക്കർ പറഞ്ഞു

സംസ്ഥാന സർക്കാരിനെതിരെ ഒരു ഗവർണർ ദിനംപ്രതി പത്ര സമ്മേളനം വിളിച്ചു ചേർക്കുന്നത് ചരിത്രത്തിൽ തന്നെ ഇല്ലാത്തതാണ്. ഗവർണർ നടത്തിയ പരസ്യ പ്രതികരണങ്ങൾക്ക് ധനമന്ത്രി തോമസ് ഐസക് മറുപടി നൽകിയിരുന്നു. ഗവർണർ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് വാർത്താ സമ്മേളനം നടത്തിയല്ല. ഔചിത്യത്തോടു കൂടിയുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു

Share this story