രാജ്യത്തെ ഏറ്റവും മികച്ച സ്പീക്കർക്കുള്ള പുരസ്‌കാരം കേരളാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്
രാജ്യത്തെ നിയമസഭകകളിലെ സ്പീക്കർമാരിൽ ഏറ്റവും മികച്ച സ്പീക്കറായി കേരളാ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റിന്റെ പുരസ്‌കാരത്തിനാണ് അദ്ദേഹം അർഹനായത്. ലോക്‌സഭാ മുൻ സ്പീക്കർ ശിവരാജ് പാട്ടീൽ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. അടുത്ത മാസം 20ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പി ശ്രീരാമകൃഷ്ണന് അവാർഡ് സമ്മാനിക്കും
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
