സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള വിവാദങ്ങൾ തുടരുന്നു

സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള വിവാദങ്ങൾ തുടരുന്നു

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള വിവാദങ്ങൾ തുടരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ സ്ഥാനമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ പറഞ്ഞു.

ഇപ്പോഴത്തെ ഗവർണർ പദവി മറക്കുന്നെന്നും കേന്ദ്ര സർക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവർണറുടെ അനുചിത ഇടപെടലെന്നും കോടിയേരി ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ വിമർശിച്ചു. അതേസമയം വിഷയം കൂടുതൽ വഷളാകാതിരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അയഞ്ഞ നിലപാടാണ് ഗവർണർക്കെതിരെ സ്വീകരിക്കുന്നത്.

പൗരത്വനിയമഭേദഗതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടികളെയടക്കം വിമർശിച്ച് ഗവർണർ നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭയിൽ പ്രമേയം പാസാക്കിയതിനെയും ഗവർണർ വിമർശിച്ചു. എന്നാൽ ഗവർണരുടെ നടപടികൾക്കെതിരെ ഭരണപ്രതിപക്ഷഭേഗദമന്യേ കക്ഷികൾ പ്രതികരിച്ചു.

Share this story