ഗവർണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നതായി ഒ രാജഗോപാൽ

ഗവർണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നതായി ഒ രാജഗോപാൽ

ഗവർണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നതായി ബിജെപി എംഎൽഎ ഒ രാജഗോപാൽ. ജനങ്ങളുടെ മുന്നിൽ പോരടിക്കുന്നത് ശരിയല്ല. ഇരുവരും സംയമനം പാലിക്കണം. പൗരത്വ നിയമഭേദഗതിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ചത് ഗവർണറെ അറിയിക്കേണ്ടത് മര്യാദയാണ്. ചട്ടലംഘനമാണോയെന്ന് വിദഗ്ധർ തീരുമാനിക്കട്ടെയെന്നും രാജഗോപാൽ പ്രതികരിച്ചു

പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ചീഫ് സെക്രട്ടറിയോടാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. ഇന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

്അതേസമയം സുപ്രീം കോടതിയെ സമീപിച്ച കാര്യത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും ഇതിന് മുൻകൂർ ്അനുമതി തേടേണ്ട കാര്യമില്ലെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്.

Share this story