പോളിയോ തുള്ളിമരുന്ന് വിതരണത്തോട് മുഖം തിരിച്ച് ഒരു വിഭാഗം രക്ഷിതാക്കൾ; ഏറ്റവും കുറവ് മലപ്പുറത്ത്

പോളിയോ തുള്ളിമരുന്ന് വിതരണത്തോട് മുഖം തിരിച്ച് ഒരു വിഭാഗം രക്ഷിതാക്കൾ; ഏറ്റവും കുറവ് മലപ്പുറത്ത്

സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണത്തോട് ഒരു വിഭാഗം രക്ഷിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ 4,90,645 കുട്ടികൾക്ക് മരുന്ന് നൽകാനായില്ല. ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കാതിരുന്നതോടെയാണ് സംഭവം.

തുള്ളിമരുന്ന് വിതരണത്തിൽ ഏറ്റവും പിന്നിലായത് മലപ്പുറം ജില്ലയാണ്. ജില്ലയിൽ 54 ശതമാനം കുട്ടികൾക്ക് മാത്രമാണ് തുള്ളി മരുന്ന് നൽകാനായത്. 46 ശതമാനം കുട്ടികൾക്ക് തുള്ളി മരുന്ന് നൽകാനായില്ലെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുൾ വ്യക്തമാക്കുന്നു.

24,50,477 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 19,59,832 പേർക്ക് മാത്രമാണ് മരുന്ന് നൽകാനായത്. മലപ്പുറത്തിന് പുറമെ, പാലക്കാട്, കാസർകോട് ജില്ലകളാണ് തുള്ളിമരുന്ന് വിതരണത്തിൽ പിന്നിലായി പോയത്. അതേസമയം ഇടുക്കി, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾ തുള്ളിമരുന്ന് വിതരമത്തിൽ 90 ശതമാനം കടന്നു.

തുള്ളിമരുന്നിനോട് മുഖംതിരിക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്തർ നടത്തുന്നുണ്ട്.

Share this story