ഇറങ്ങുന്നതിന് മുമ്പേ ബസെടുത്തു; ചക്രങ്ങൾ കയറിയിറങ്ങിയതിനെ തുടർന്ന് വീട്ടമ്മയുടെ കാൽ മുറിച്ചുമാറ്റി

ഇറങ്ങുന്നതിന് മുമ്പേ ബസെടുത്തു; ചക്രങ്ങൾ കയറിയിറങ്ങിയതിനെ തുടർന്ന് വീട്ടമ്മയുടെ കാൽ മുറിച്ചുമാറ്റി

കെ എസ് ആർ ടി സി ബസിന്റെ ചക്രങ്ങൾ കാലിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു. കൊല്ലം അഞ്ചലിലാണ് സംഭവം. തൃക്കടവൂർ പതിനെട്ടാംപടി റോസ് വില്ലയിലെ ഫിലോമിന(50)യുടെ കാലാണ് മുറിച്ചു മാറ്റേണ്ടി വന്നത്.

ബസിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ട് എടുക്കുകയും താഴേക്ക് വീണ ഫിലോമിനയുടെ കാലിലൂടെ ചക്രങ്ങൾ കയറുകയുമായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കടവൂർ പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.

ഗുരുതരമായി പരുക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോ റിക്ഷ ഡ്രൈവർമാരും ചേർന്ന് ഡജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ഇവിടെ നിന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആദ്യം പാദത്തിന് മുകളിൽ വെച്ചാണ് കാൽ മുറിച്ചു മാറ്റിയത്. വീണ്ടും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മുട്ടിന് മുകളിൽ വെച്ച് കാൽ മുറിച്ചു മാറ്റുകയായിരുന്നു.

Share this story