നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ നോർക്കയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം

നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ നോർക്കയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം

നേപ്പാളിലെ ദമാനിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ നോർക്കയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കാനകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ദുരന്തം. മുറിയിലെ ഹീറ്ററിൽ നിന്ന് വാതകം ചോർന്നതാകാം കാരണമെന്ന് പൊലീസ് പറയുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ചത്. പ്രവീൺ കുമാർ നായർ (39), ശരണ്യ (34), ടി.ബി.രഞ്ജിത് കുമാർ (39), ഇന്ദു രഞ്ജിത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായർ, വൈഷ്ണവ് എന്നിവരാണ് മരിച്ചത്.

പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് വിനോദയാത്രക്കായി ദമാനിലെത്തിയത്. രാവിലെ വാതിൽ തുറക്കാതായപ്പോൾ ഒപ്പമുണ്ടായിരുന്നവർ വിളിക്കുകയും പ്രതികരണം ഇല്ലാതെ വന്നതോടെ ഹോട്ടൽ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് എട്ട് പേരെയും അബോധാവസ്ഥയിൽ കണ്ടത്. ഉടനെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 

Share this story