ഓടക്കാലി പള്ളി ഏറ്റെടുക്കാൻ പോലീസ് സംഘമെത്തി; പ്രതിഷേധവുമായി യാക്കോബായ വിഭാഗം

ഓടക്കാലി പള്ളി ഏറ്റെടുക്കാൻ പോലീസ് സംഘമെത്തി; പ്രതിഷേധവുമായി യാക്കോബായ വിഭാഗം

എറണാകുളം പെരുമ്പാവൂർ ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാൻ പോലീസ് സംഘം സ്ഥലത്തെത്തി. കോടതി ഉത്തരവ് പ്രകാരം പള്ളി ഓർത്തഡോക്‌സ് സഭക്ക് കൈമാറേണ്ട സമയം നാളെ അവസാനിക്കാനിരിക്കെയാണ് നടപടി. അതേസമയം യാക്കോബായ വിഭാഗം പള്ളിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.

സുപ്രീം കോടതി വിധിപ്രകാരം പള്ളി ഓർത്തോക്‌സ് വിഭാഗത്തിന് കൈമാറേണ്ടതാണ്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് പള്ളിയിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തെ ഏൽപ്പിക്കാൻ ഹൈക്കോടതി പോലീസിന് നിർദേശം നൽകി. ഇതിന്റെ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് പെരമ്പാവൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തിയത്.

പള്ളിയുടെ മുന്നിലുള്ള ഗേറ്റ് പൊളിച്ചാണ് പോലീസ് അകത്തുകടന്നത്. എന്നാൽ പരിഞ്ഞുപോകില്ലെന്നും പള്ളി മറ്റാർക്കും കൈമാറില്ലെന്നുമാണ് യാക്കോബായ വിഭാഗക്കാർ പറയുന്നത്.

Share this story