യുഎപിഎ കേസ്: താഹയുടെ വീട് സന്ദർശിച്ച് ചെന്നിത്തല; എൻ ഐ എ കേസ് ഏറ്റെടുത്തത് സർക്കാർ ഇടപെടലിനെ തുടർന്നെന്ന് ആരോപണം

യുഎപിഎ കേസ്: താഹയുടെ വീട് സന്ദർശിച്ച് ചെന്നിത്തല; എൻ ഐ എ കേസ് ഏറ്റെടുത്തത് സർക്കാർ ഇടപെടലിനെ തുടർന്നെന്ന് ആരോപണം

കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിയായ താഹയുടെ വീട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തി. രാവിലെ എട്ട് മണിയോടെയാണ് ചെന്നിത്തല താഹയുടെ വീട്ടിലെത്തിയത്. താഹയുടെ ബന്ധുക്കളുമായി ചെന്നിത്തല സംസാരിച്ചു

കേസിൽ എൻ ഐ എയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ സന്ദർശനം. വിഷയം രാഷ്ട്രീയമായി മുതലെടുക്കാനാണ് യുഡിഎഫ് തീരുമാനം. കഴിഞ്ഞ ദിവസം എം കെ മുനീറും താഹയുടെയും അലന്റെയും വീട്ടിലെത്തിയിരുന്നു.

യുഎപിഎ ചുമത്തുന്ന എല്ലാ കേസും എൻ ഐ എ ഏറ്റെടുക്കാറില്ല. എന്നാൽ ഈ കേസ് എൻ ഐ എയുടെ കയ്യിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണെന്ന് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ യു ഡി എഫിന് രാഷ്ട്രീയ താത്പര്യങ്ങളില്ല. അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share this story