ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പോലീസുദ്യോഗസ്ഥനായ ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തി. നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഇതുസംബന്ധിച്ച നിർദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. നിർദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചാതായാണ് റിപ്പോർട്ടുകൾ

നിരന്തരം കേസുകളിൽപ്പെടുന്നതും ഓൾ ഇന്ത്യ സർവീസ് റൂൾ പ്രകാരം തരംതാഴ്ത്തുന്നതിന് കാരണമായി. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു ഉന്നതോദ്യോഗസ്ഥനെ തരംതാഴ്ത്തുന്നത്. ജേക്കബ് തോമസ് മെയ് 31ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കുകയാണ്.

ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ കേന്ദ്രസർക്കാർ നിലപാട് നടപടിയിൽ നിർണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. സംസ്ഥാന സർക്കാരിന്റെ നടപടി കേന്ദ്രം അംഗീകരിച്ചാലെ അന്തിമ തീരുമാനമുണ്ടാകു. സർക്കാർ അനുവാദമില്ലാതെ പുസ്തകം എഴുതിയതടക്കമുള്ള കാര്യങ്ങൾക്ക് ജേക്കബ് തോമസ് വകുപ്പ് തല അന്വേഷണം നേരിട്ടിരുന്നു

 

Share this story