അനധികൃത സ്വത്ത് സമ്പാദന കേസ്: കെ ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ ബാബുവിനെ ചോദ്യം ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ചോദ്യം ചെയ്തത്. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സാമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു

കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചതാണ്. ഇതേ കേസിന്റെ അടിസ്ഥാനത്തിലാണ് കെ ബാബുവിനെ ഇ ഡിയും ചോദ്യം ചെയ്തത്. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

Share this story