നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകില്ലെന്ന് ഇന്ത്യൻ എംബസി

നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകില്ലെന്ന് ഇന്ത്യൻ എംബസി

നേപ്പാളിലെ ദമാനിൽ മരിച്ച എട്ട് മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് ഇന്ത്യൻ എംബസി. കേന്ദ്രസർക്കാരിൽ നിന്നും നിർദേശം ലഭിച്ചിട്ടില്ലെന്നാണ് എംബസി വിശദീകരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായി എയർ ഇന്ത്യ ആവശ്യപ്പെടുന്നത്.

കേന്ദ്രവിദേശകാര്യ മന്ത്രാലയം നേരത്തെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നതാണ്. നാട്ടിലെത്തിക്കാൻ ഒരു മൃതദേഹത്തിന് ഒരു ലക്ഷത്തിൽ കൂടുതൽ രൂപ വേണമെന്നാണ് എയർ ഇന്ത്യ പറയുന്നത്. കൊച്ചിയിലേക്കും കോഴിക്കോടേക്കുമാണ് മൃതദേഹങ്ങൾ എത്തിക്കാൻ ശ്രമം നടക്കുന്നത്.

അതേസമയം മരിച്ച എട്ട് മലയാളികളുടെയും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കും. എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങൾ ഒരു വിമാനത്തിലാകും നാട്ടിലേക്ക് എത്തിക്കുക

Share this story