പേയാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പേയാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം പേയാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പേയാട് ബിപി നഗർ മാഹിൻ മൻസിലിൽ താമസിക്കുന്ന മുഹമ്മദ് ഇഖ്ബാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗവൺമെന്റ് പ്രസ് ജീവനക്കാരനാണ് മരിച്ച ഇഖ്ബാൽ

മരണത്തിൽ ദുരൂഹതയില്ലെന്നും സാമ്പത്തിക പ്രശ്‌നങ്ങളാകാം ആത്മഹത്യക്ക് കാരണമെന്നും പോലീസ് പറയുന്നു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഇഖ്ബാൽ ഒരു വർഷം മുമ്പാണ് പേയാട് മണ്ഡലം പ്രസിഡന്റാകുന്നത്. പള്ളിമുക്ക് പിറയിൽ റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാർട്ടി ഓഫീസിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

മൃതദേഹം കണ്ടെത്തിയ മുറിയുടെ ഷട്ടർ പാതി തുറന്ന നിലയിലായിരുന്നു. എല്ലാവരും ക്ഷമിക്കണം. ഒരു പരാജയ ജന്മത്തിന്റെ ആഗ്രഹിക്കാത്ത അന്ത്യം എന്ന് മണ്ഡലം കമ്മിറ്റി ലെറ്റർ പാഡിൽ എഴുതിയിട്ടുണ്ട്. ഭാര്യ ഷാഹിദ, മക്കൾ അഷീന, ആസിഫ്, മരുമകൻ ജംഷീദ്.

Share this story