തിരുവനന്തപുരത്തെ ബാറ്റാ ഷോറൂമിൽ തീപിടിത്തം; ഗോഡൗൺ കത്തിനശിച്ചു

തിരുവനന്തപുരത്തെ ബാറ്റാ ഷോറൂമിൽ തീപിടിത്തം; ഗോഡൗൺ കത്തിനശിച്ചു

തിരുവനന്തപുരം കരമനയിലെ ബാറ്റാ ഷോറൂമിൽ തീപിടിത്തം. ഷോറൂമിന്റെ രണ്ടാം നിലയിലെ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. അഗ്നിശമന യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ലെതർ, പ്ലാസ്റ്റിക് ഉത്പന്നങ്ങളായതിനാൽ തീ ആളിപ്പടരുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിന്റെ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. അരമണിക്കൂറിലേറെ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. തിരുവനന്തപുരം, ചെങ്കൽച്ചുറ എന്നീ യൂനിറ്റുകളിൽ നിന്നെത്തിയ ഫയർ എൻജിനുകളാണ് തീ നിയന്ത്രണവിധേയമാക്കിയത്‌

Share this story