ചെറിയ സംസ്ഥാനത്തിന് എന്തിനിത്ര ഭാരവാഹികളെന്ന് സോണിയാ ഗാന്ധി; സതീശനും പ്രതാപനും പിൻമാറി, തീരുമാനമാകാതെ കെപിസിസി പട്ടിക

ചെറിയ സംസ്ഥാനത്തിന് എന്തിനിത്ര ഭാരവാഹികളെന്ന് സോണിയാ ഗാന്ധി; സതീശനും പ്രതാപനും പിൻമാറി, തീരുമാനമാകാതെ കെപിസിസി പട്ടിക

കെ പി സി സി പുന:സംഘടനയുടെ ഭാഗമായി കേരളത്തിലെ നേതാക്കൾ നിർദേശിച്ച ജംബോ പട്ടിക അംഗീകരിക്കാതെ ഹൈക്കമാൻഡ്. കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് എന്തിനാണ് ഇത്രയധികം ഭാരവാഹികളെന്ന ചോദ്യമാണ് സോണിയ ഗാന്ധി ഉന്നയിച്ചത്.

സോണിയ ഗാന്ധി അതൃപ്തി വ്യക്തമാക്കിയതോടെ പട്ടികയുടെ വലുപ്പം കുറയ്ക്കാനുള്ള നീക്കങ്ങൾ കേരളത്തിലെ നേതാക്കൾ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ തങ്ങളെ പാർട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് വി ഡി സതീശനും ടി എൻ പ്രതാപനും എ പി അനിൽകുമാറും അറിയിച്ചു.

ജനപ്രതിനിധികളായതിനാൽ തങ്ങളെ പരിഗണിക്കേണ്ടതില്ലെന്നാണ് ഇവർ അറിയിച്ചത്. ഇതു ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് കത്ത് നൽകിയിട്ടുണ്ട്. സോണിയ ഗാന്ധി ആവശ്യപ്പെട്ടാൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്ന് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. പാർട്ടി വലുതാകുന്നത് കൊണ്ടാണ് ഭാരവാഹി പട്ടികയും വലുതാകുന്നതെന്നായിരുന്നു കൊടിക്കുന്നലിന്റെ പിടിച്ചുനിൽക്കാനുള്ള വാദം

Share this story