നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

നേപ്പാളിൽ മരിച്ച നാല് കുട്ടികളുടെയടക്കം എട്ട് മലയാളികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം രാത്രി 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെ ഉച്ചയോടെയാകും കോഴിക്കോട് എത്തിക്കുക

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയതോടെയാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്.

ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ, ഭാര്യ ശരണ്യ, മക്കളായ ആർച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്ത് കുമാർ, ഭാര്യ ഇന്ദു, മകൻ രണ്ടുവയസ്സുകാരൻ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.

Share this story