പി മോഹനന്റെ നിലപാട് പ്രതീക്ഷ നൽകുന്നതായി അലന്റെ മാതാവ്

പി മോഹനന്റെ നിലപാട് പ്രതീക്ഷ നൽകുന്നതായി അലന്റെ മാതാവ്

പന്തീരങ്കാവ് യു എ പി എ കേസിൽ അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് പ്രതീക്ഷ നൽകുന്നതാണെന്ന് അലന്റെ അമ്മ സബിത മഠത്തിൽ. പ്രവർത്തകരുടെ വികാരമാകാം നിലപാട് മാറ്റത്തിന് പിന്നിലെന്നും സബിത പറഞ്ഞു

അലനും താഹക്കുമെതിരെ പാർട്ടി ഇതുവരെ നടപടിയെടുത്തിട്ടില്ല. നടപടിയെടുക്കുന്നതുവരെ ഇരുവരും പാർട്ടി അംഗങ്ങൾ തന്നെയാണെന്നായിരുന്നു പി മോഹനന്റെ പ്രതികരണം. ഇരുവരും മാവോയിസത്തിന്റെ സ്വാധീനത്തിൽ പെട്ടു പോയിട്ടുണ്ടെങ്കിൽ തിരുത്തി എടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം.

ഇരുവർക്കുമെതിരെ പാർട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്തിടത്തോളം കാലം അവർ പാർട്ടി അംഗങ്ങൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നുവെന്ന പി ജയരാജന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം.

വിഷയത്തിൽ ഭാഗം ഭാഗമായുള്ള നിലപാട് പറയാനാകില്ല. അന്വേഷണം പൂർത്തിയായാലേ ഇക്കാര്യത്തിൽ പാർട്ടിക്ക് തീരുമാനമെടുക്കാൻ സാധിക്കു. പാർട്ടിക്ക് നടപടി സ്വീകരിക്കണമെങ്കിൽ പാർട്ടിയുടേതായ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞു

Share this story