കൊറോണ വൈറസ് ബാധ ലക്ഷണങ്ങളുമായി കൊച്ചിയിൽ ഒരാൾ നിരീക്ഷണത്തിൽ; ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

കൊറോണ വൈറസ് ബാധ ലക്ഷണങ്ങളുമായി കൊച്ചിയിൽ ഒരാൾ നിരീക്ഷണത്തിൽ; ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി ഒരാളെ കളമശ്ശേരി മെഡിക്കൽ കോളജ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡിസംബർ 21ന് ചൈനയിൽ നിന്ന് എത്തിയ മുപ്പതുകാരനാണ് ചികിത്സയിലുള്ളത്. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജാഗ്രതയുടെ ഭാഗമായിട്ടാണ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധയുണ്ടോയെന്ന കാര്യം വിശദമായ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാകു. രക്തസാമ്പിൾ ഇന്ന് പൂനെ ലാബിലേക്ക് അയക്കും. കോട്ടയത്തും ഒരു മെഡിക്കൽ വിദ്യാർഥിനി സമാന ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇവരും ചൈനയിൽ നിന്ന് തിരിച്ചെത്തിയതാണ്.

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകൾക്കും പുറമെ ജില്ലയിലെ പ്രധാന ആശുപത്രികളിലൊക്കെ ഐസോലേഷൻ വാർഡുകൾ തയ്യാറാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും മാസ്‌ക്, കയ്യുറ, സുരക്ഷാ കവചങ്ങൾ തുടങ്ങിയ വ്യക്തിഗത ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Share this story