കണ്ണൂരിൽ ഉപയോഗശൂന്യമായ കെട്ടിടത്തിൽ നിന്നും സ്‌ഫോടക വസ്തുക്കൾ പിടികൂടി

കണ്ണൂരിൽ ഉപയോഗശൂന്യമായ കെട്ടിടത്തിൽ നിന്നും സ്‌ഫോടക വസ്തുക്കൾ പിടികൂടി

കണ്ണൂർ ചാലക്കുന്നിൽ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കൾ പിടികൂടി. കണ്ണൂർ കോർപറേഷന്റെ ഉപയോഗശൂന്യമായ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ നിന്നാണ് സർഫറും ഉപ്പും വെടിമരുന്ന് നിറക്കാൻ ഉപയോഗിക്കുന്ന പൈപ്പുകളുമടക്കമുള്ള സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

നൂറു കിലോയിൽ അധികം വരുന്ന സ്‌ഫോട വസ്തുക്കളാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്ലാന്റിന്റെ ബർണറിലും കെട്ടിടത്തിലും ചാക്കിൽ കെട്ടിയാണ് സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

അമോണിയം നൈട്രേറ്റ്, സൾഫർ, സോഡിയം ക്ലോറൈഡ്, ചാർകോൾ, കരി എന്നിവയാണ് ചാക്കിലുണ്ടായിരുന്നത്. പടക്കനിർമാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളാണിവ.

Share this story