കോട്ടക്കലിലെ ആയുര്‍വേദ ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

കോട്ടക്കലിലെ ആയുര്‍വേദ ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

കോട്ടക്കലിലെ ആയുര്‍വേദ ഡോക്ടറുടെ വീട്ടില്‍ നിന്ന് മുപ്പത് പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയും കവര്‍ന്ന കേസില്‍ തമിഴ്‌നാട് സ്വദേശിയും ഭാര്യയും സഹായിയും പിടിയില്‍. മഞ്ജുനാഥ്, ഇയാളുടെ ഭാര്യ പാഞ്ചാലി, സഹായി അറുമുഖന്‍ എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കവര്‍ച്ചാ കേസില്‍ 10 വര്‍ഷം തടവ് അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് മഞ്ജുനാഥ് വീണ്ടും മോഷണമാരംഭിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഏറെക്കാലമായി താനൂരിലാണ് ഇവര്‍ താമസിച്ചിരുന്നത്. നിലവില്‍ വളാഞ്ചേരി പൈങ്കണ്ണൂരില്‍ ആക്രി കച്ചവടക്കാരനെന്ന വ്യാജ്യേനയാണ് താമസം

സംഘത്തില്‍ നിന്ന് 17 പവന്‍ സ്വര്‍ണവും 1.60 ലക്ഷം രൂപയും കണ്ടെടുത്തു. സ്വര്‍ണം വിറ്റ് മഞ്ജുനാഥ് വാങ്ങിയ മിനി ലോറി, സ്‌കൂട്ടര്‍ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 23ാം തീയതിയാണ് ഇവര്‍ ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത്.

Share this story