മനുഷ്യച്ചങ്ങലയിലേക്ക് ലീഗിനെ ക്ഷണിച്ച് സിപിഎം; ഐക്യനിരക്ക് വെല്ലുവിളി യുഡിഎഫിന്റെ രാഷ്ട്രീയം

മനുഷ്യച്ചങ്ങലയിലേക്ക് ലീഗിനെ ക്ഷണിച്ച് സിപിഎം; ഐക്യനിരക്ക് വെല്ലുവിളി യുഡിഎഫിന്റെ രാഷ്ട്രീയം

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 26ന് എൽ ഡി എഫ് നടത്തുന്ന മനുഷ്യച്ചങ്ങലയിലേക്ക് മുസ്ലീം ലീഗിനെ സ്വാഗതം ചെയ്ത് സിപിഎം. ലീഗ് നേതാക്കൾ വിട്ടുനിന്നാലും അണികൾ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു

വിശാലമായ ഐക്യനിര പടത്തുയർത്തുകയെന്നതായിരുന്നു എൽ ഡി എഫിന്റെ നിലപാട്. എന്നാൽ യു ഡി എഫിന്റെ രാഷ്ട്രീയം കൊണ്ടാണ് അത് നടക്കാതെ പോയത്. രാഷ്ട്രീയ നേതൃത്വം എന്തുപറഞ്ഞാലും ചരിത്രപരമായ ദൗത്യം എന്ന നിലയിൽ ആളുകൾ മനുഷ്യമഹാശൃംഖലയിലേക്ക് ഒഴുകിയെത്തും.

ഒരു വർഗീയ ശക്തിക്കും വിഭജിച്ച് നൽകാനാകാത്ത കോട്ടയാണ് കേരളം. പൗരത്വ വിഷയങ്ങളിലെ സമര പരിപാടികളിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിലുള്ള വിശ്വാസം വർധിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Share this story