പാലിയേക്കര ടോൾ പ്ലാസയിൽ ദമ്പതികൾക്ക് ജീവനക്കാരുടെ വക മർദനവും അസഭ്യ വർഷവും

പാലിയേക്കര ടോൾ പ്ലാസയിൽ ദമ്പതികൾക്ക് ജീവനക്കാരുടെ വക മർദനവും അസഭ്യ വർഷവും

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ദമ്പതികൾക്ക് ജീവനക്കാരുടെ മർദനം. ദേശീയപാതയിൽ വെച്ച് ഇരുചക്ര വാഹനം ട്രാക്കു മാറ്റി കയറി എന്നാരോപിച്ചാണ് ഇരുവർക്കും നേരെ മർദനവും അസഭ്യവർഷവും ടോൾപ്ലാസ ജീവനക്കാർ നടത്തിയത്.

പുതുക്കാട് സ്വദേശി വിമൽ ഇ ആർ, ഭാര്യ തനൂജ എന്നിവർക്ക് നേരെയാണ് ആക്രമണം. മർദനമേറ്റ ഇരുവരും പുതുക്കാട് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ പുതുക്കാട് പോലീസ് ഇരുവരെയും മൊഴിയെടുത്തു

ഫാസ്റ്റ് ട്രാക്ക് വഴി മറ്റ് ബൈക്കുകൾ പോകുന്നതു കണ്ടാണ് ഇവരും അതേ ട്രാക്ക് വഴി ബൈക്ക് കയറ്റിയത്. ഇതുകണ്ട സെക്യൂരിറ്റി ജീവനക്കാർ ഇവരെ അസഭ്യം വിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ജീവനക്കാർ മർദിച്ചത്. കണ്ടുനിന്ന ചിലർ തങ്ങളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് വിമൽ പറയുന്നു.

Share this story