ഭരണഘടന സംരക്ഷണ വലയത്തിന് കാവലൊരുക്കുന്ന സന്നദ്ധ സംഘം സുസജ്ജം

ഭരണഘടന സംരക്ഷണ വലയത്തിന് കാവലൊരുക്കുന്ന സന്നദ്ധ സംഘം സുസജ്ജം

തൃശൂര്‍ : കേന്ദ്ര ഭരണക്കൂടത്തിന്‍റെ പൗരത്വ നിരാസ നിയമങ്ങള്‍ക്കെതിരെ തൃശൂര്‍ സ്വരാജ് റൗണ്ട് രാജ്യ സ്നേഹികളെ കൊണ്ട് വീര്‍പ്പ് മുട്ടുമ്പോള്‍ ജില്ലയിലെ വിവിധ മത സംഘടനകളുടെ കീഴില്‍ കുറ്റമറ്റ വളണ്ടിയര്‍ സേനയെയാണ് സുസജ്ജമാക്കിയിട്ടുള്ളത്.

ഭരണഘടന സംരക്ഷണ വലയത്തിന് കാവലൊരുക്കുന്ന സന്നദ്ധ സംഘം സുസജ്ജം
ഭരണഘടന സംരക്ഷണ വലയം വളണ്ടിയര്‍ സംഗമത്തില്‍ ജഅഫര്‍ ചേലക്കര ട്രൈയിനിംഗിന് നേതൃത്വം നല്‍കുന്നു

സീറോ വേസ്റ്റടക്കം ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കാനുള്ള കൃത്യമായ നിര്‍ദേശങ്ങളാണ് ആയിരത്തോളം വരുന്ന സാന്ത്വനം,ടീം ഒലീവ്,വൈസ് ലൈന്‍,വിഖായ,വൈറ്റ് ഗാര്‍ഡ്,എെആര്‍ഡബിളിയു എന്നീ സന്നദ്ധ സംഘങ്ങള്‍ക്ക് നല്‍കിയത്.വളണ്ടിയേര്‍സ് മീറ്റ് എെ എം സി ഹാളില്‍ വെച്ച് നടന്നു.സി എ റഷീദിന്‍റെ അദ്ധ്യക്ഷതയില്‍ എ സി പി രാജു ഉദ്ഘാടനം ചെയ്തു.ജഅഫര്‍ ചേലക്കര ട്രൈയിനിംഗിന് നേതൃത്വം നല്‍കി.സി എച്ച് റഷീദ്,സയ്യിദ് ഫസല്‍ തങ്ങള്‍,നാസര്‍ ഫൈസി തിരുവത്ര,മുനീര്‍ വരന്തരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

ഭരണഘടന സംരക്ഷണ വലയത്തിന് കാവലൊരുക്കുന്ന സന്നദ്ധ സംഘം സുസജ്ജം

Share this story