പരാതിയുള്ളവർ രാഷ്ട്രപതിയെ സമീപിക്കട്ടെ, പ്രമേയത്തെ സ്വാഗതം ചെയ്യുന്നു; സർക്കാരിന്റെ തലവൻ താനാണെന്നും ആരിഫ് മുഹമ്മദ് ഖാൻ

പരാതിയുള്ളവർ രാഷ്ട്രപതിയെ സമീപിക്കട്ടെ, പ്രമേയത്തെ സ്വാഗതം ചെയ്യുന്നു; സർക്കാരിന്റെ തലവൻ താനാണെന്നും ആരിഫ് മുഹമ്മദ് ഖാൻ

തന്നെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരിച്ചുവിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നു. ഭരണഘടന അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നത്. ഭരണഘടനാ പ്രകാരം സർക്കാരിന്റെ തലവൻ താനാണ്. പരാതിയുള്ളവർ രാഷ്ട്രപതിയെ സമീപിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അവകാശമുണ്ട്. ഭരണഘടനാപരമായി അത് കർത്തവ്യമാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളും നിർദേശങ്ങളും പറയുന്നതിന് അർഥം സർക്കാരുമായി ഏറ്റുമുട്ടുന്നു എന്നല്ലെന്നും ഗവർണർ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചു. നിയമസഭാ സെക്രട്ടേറിയറ്റ് തുടർ നടപടികൾ ആലോചിക്കുകയാണ്. കാര്യോപദേശക സമിതിയും ഇക്കാര്യം പരിഗണിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

Share this story