ഈ രീതിയിലാണ് പോക്കെങ്കില്‍ എല്‍ ഡി എഫ് ഭരണത്തുടര്‍ച്ച നേടുമെന്ന് കെ മുരളീധരന്‍

ഈ രീതിയിലാണ് പോക്കെങ്കില്‍ എല്‍ ഡി എഫ് ഭരണത്തുടര്‍ച്ച നേടുമെന്ന് കെ മുരളീധരന്‍

കെ പി സി സി പുന:സംഘടനാ പട്ടികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. കെ പി സി സി പുന:സംഘടന ലിസ്റ്റ് പോലെയാണഅ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥി നിര്‍ണയമെങ്കില്‍ എല്‍ ഡി എഫ് ഭരണത്തുടര്‍ച്ച നേടുമെന്ന് അദ്ദേഹം പറഞ്ഞു

പഞ്ചായത്തില്‍ തോറ്റാല്‍ അസംബ്ലിയില്‍ ജയിക്കില്ലെന്ന് നൂറു ശതമാനം ഉറപ്പാണ്. ഇറക്കിയതില്‍ വെച്ച് ഭേദപ്പെട്ട ലിസ്റ്റാണ് ഇപ്പോഴത്തേത്. എല്ലാവര്‍ക്കും കെ പി സി സി മതി. ബൂത്തിലിരിക്കേണ്ട പലരും ഇപ്പോള്‍ കെ പി സി സി ഭാരവാഹികളായി. ഇനി ബൂത്തില്‍ ആളുണ്ടാകുമോയെന്നറിയില്ല.

വൈസ് പ്രസിഡന്റ്് എന്നാല്‍ പ്രസിഡന്റിന്റെ അഭാവത്തില്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടയാളാണ്. അതിനാണ് 12 പേരെന്നും മുരളീധരന്‍ പരിഹസിച്ചു. 21 അംഗ രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നിട്ട് തന്നെ അഞ്ച് മാസമായി. പിന്നെയാണ് ഭാരവാഹി യോഗം ചേരുന്നത്. കെ പി സി സി ലിസ്റ്റില്‍ ഉള്ളവരെ മാത്രം ഭാരവാഹികള്‍ ആക്കിയാല്‍ മതിയെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നത്.

വനിതാ പ്രാതിനിധ്യം വഴിയാണ് സോന ലിസ്റ്റില്‍ കയറിയത്. ആരാണ് ഈ സോന. ഇവര്‍ കെ പി സി സി ലിസ്റ്റില്‍ ഉണ്ടായെന്ന് അറിയില്ല. രണ്ടാംഘട്ട ലിസ്റ്റിറക്കുമ്പോള്‍ കുളമാക്കാതിരുന്നാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു

Share this story