പൗരത്വ നിയമത്തിനെതിരെ എൽ ഡി എഫിന്റെ മനുഷ്യശൃംഖല നാളെ; ലക്ഷങ്ങൾ അണിനിരക്കും

പൗരത്വ നിയമത്തിനെതിരെ എൽ ഡി എഫിന്റെ മനുഷ്യശൃംഖല നാളെ; ലക്ഷങ്ങൾ അണിനിരക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരായ എൽ ഡി എഫ് സംഘടിപ്പിക്കുന്ന മനുഷ്യശൃംഖല നാളെ നടക്കും. വലിയ ശക്തി പ്രകടനത്തിനാണ് എൽ ഡി എഫ് ലക്ഷ്യം വെക്കുന്നത്. മുസ്ലീം ലീഗിൽ നിന്നുൾപ്പെടെ പ്രാദേശിക പ്രവർത്തകരെ ശൃംഖലയിൽ കണ്ണി ചേർക്കാനാണ് ശ്രമം

കാസർകോട് മുതൽ കളിയിക്കാവിള വരെ ദേശീയപാതയിൽ ലക്ഷക്കണക്കിനാളുകളെ അണിനിരത്താനാണ് ശ്രമം. പൗരത്വ വിഷത്തിൽ രാജ്യം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് വഴിയൊരുങ്ങുന്നത്. ശൃംഖലയിൽ കണ്ണിചേർക്കാൻ പ്രതിപക്ഷത്തെ സിപിഎം ക്ഷണിച്ചിരുന്നു.

ശൃംഖലയിൽ കണ്ണി ചേരാനില്ലെന്ന് കോൺഗ്രസ്, മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അണികൾ പങ്കുചേരുമെന്നാണ് എൽ ഡി എഫ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. നാളെ എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. നാല് മണിക്ക് ശൃംഖല കോർക്കും.

Share this story