ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടണം; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം

ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടണം; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം

സംസ്ഥാന നിയമസഭയെ അവഹേളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന നിർദേശവുമായി പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം സ്പീക്കർക്ക് നോട്ടീസ് നൽകി

ഗവർണറുടെ നിലപാട് നിയമസഭയുടെ മഹത്വത്തെ ബാധിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ പാസാക്കിയ പ്രമേയം ഗവർണർ എതിർത്തത് നീതികരിക്കാനാകില്ല. സംസ്ഥാന സർക്കാർ ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തെ പരിഹസിച്ച ഗവർണറാണിത്.

നിയമസഭയുടെ കൂടെ ഭാഗമായ ഗവർണർ പ്രമേയത്തെ അവഹേളിച്ചത് സഭയുടെ അന്തസ്സിനെ ബാധിച്ചു. ഇങ്ങനെയൊരു ഗവർണർ ഒരുകാലത്തുമുണ്ടായിട്ടില്ല. അതൃപ്തിയുണ്ടെങ്കിൽ സ്പീക്കറെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ മാധ്യമങ്ങളെ വിളിച്ച് പരസ്യമായി ചോദ്യം ചെയ്യുന്നത് ന്യായീകരിക്കാനാകില്ല. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർഥിക്കാനുള്ള അവകാശം സഭക്കുണ്ട്. മുൻ സ്പീക്കർ വർക്കല രാധാകൃഷ്ണൻ നടത്തിയ റൂളിംഗ് പ്രസക്തമാണെന്നും ചെന്നിത്തല പറഞ്ഞു

Share this story