ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഫെബ്രുവരി 4ന് സ്വകാര്യ ബസ് പണിമുടക്ക്

ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഫെബ്രുവരി 4ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് ഫെബ്രുവരി 4ന് സ്വകാര്യ ബസ്സുകൾ പണിമുടക്കും. ബസ് ചാർജ് വർധന ഉൾപ്പെടെ ആവശ്യപ്പെട്ടാണ് സമരം. സംയുക്ത സമരസമിതിയുടേതാണ് തീരുമാനം

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാർജ് പത്ത് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. വിഷയത്തിൽ സർക്കാർ ചർച്ചക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്ത സമരസമിതി ആരോപിക്കുന്നു

വിദ്യാർഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കാനാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്നത്. സ്വാശ്രയ കോളജ് വിദ്യാർഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്നും സംയുക്ത സമര സമിതി പറയുന്നു.

Share this story