കൊല്ലത്ത് എട്ട് വയസ്സുകാരി മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ

കൊല്ലത്ത് എട്ട് വയസ്സുകാരി മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ

കൊല്ലം കണ്ണനല്ലൂരിൽ എട്ട് വയസ്സുകാരി മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി തന്റെ കൂട്ടുകാരോട് പങ്കുവെച്ച വിവരം അവരുടെ രക്ഷിതാക്കൾ വഴി ചൈൽഡ് ലൈൻ പ്രവർത്തകരിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ വിവരം അറിയിച്ചു

പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പീഡനവീരനെ സംരക്ഷിക്കാൻ ഇയാളുടെ സഹായികൾ ശ്രമിച്ചിരുന്നു. പ്രദേശത്തെ ബിജെപിയുടെയും ബി എം എസിന്റെയും നേതാവാണ് പീഡനവീരനായ പിതാവ്

കുട്ടിയെ ചൈൽഡ് ലൈൻ സംരക്ഷണത്തിൽ വിട്ടു. കുട്ടിയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Share this story