മുഖ്യമന്ത്രിയെ പുകഴ്ത്തി ഗവർണർ; പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം വലിയ നേട്ടങ്ങൾ കൈവരിക്കുന്നു

മുഖ്യമന്ത്രിയെ പുകഴ്ത്തി ഗവർണർ; പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം വലിയ നേട്ടങ്ങൾ കൈവരിക്കുന്നു

പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറും രണ്ടു തട്ടിൽ നിൽക്കെ തന്നെ റിപബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി ഗവർണറുടെ റിപബ്ലിക് ദിന പ്രസംഗം. രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. ഒന്നിച്ച് നിന്നാണ് കേരളം പ്രളയത്തെ നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവകേരള നിർമാണം പുരോഗമിക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

ലോക കേരള സഭയിലൂടെ നിക്ഷേപസാധ്യതകളും കേരളം പ്രയോജനപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ലിംഗസമത്വത്തിന്റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളത്. സുസ്ഥിര വികസനത്തിനും നവീന ആശയങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും കേരളം മാതൃകയാണ്.

പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ ഗവർണർ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. അഭയാർഥികളുടെ അഭയ കേന്ദ്രമാണ് ഇന്ത്യ. ജാതിയുടെയോ നിറത്തിന്റെയോ സാമൂഹ നിലവാരത്തിന്റെയോ പേരിൽ ആരെയും മാറ്റി നിർത്തുന്ന പാരമ്പര്യമോ രീതിയോ ഇന്ത്യക്കില്ലെന്നും ഗവർണർ പറഞ്ഞു

Share this story