കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്; ഗവർണർ-സർക്കാർ തർക്കത്തിൽ പ്രതിപക്ഷത്തോട് മന്ത്രി എ കെ ബാലൻ

കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്; ഗവർണർ-സർക്കാർ തർക്കത്തിൽ പ്രതിപക്ഷത്തോട് മന്ത്രി എ കെ ബാലൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷ നീക്കത്തെ വിമർശിച്ച് മന്ത്രി എ കെ ബാലൻ. സർക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തിൽ തങ്ങളാണ് മുൻപന്തിയിൽ എന്നൊരു ധാരണ ആർക്കും വേണ്ട. സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ല

ഭരണഘടനാപരമായി സ്പീക്കറും സർക്കാരും കടമകൾ നിർവഹിക്കും. ഇതിൽ വീഴ്ചയുണ്ടായാൽ ചർച്ച ചെയ്യണം. നിയമസഭ അതിനുള്ള വേദിയാക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വിധം സർക്കാർ-ഗവർണർ തർക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എ കെ ബാലൻ പറഞ്ഞു

ഗവർണർക്ക് ഭരണഘടനാപരമായി ചില അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നില്ല. സംശയങ്ങളും വിമർശനങ്ങളും സ്വാഭാവികമാണ്. അതിന് സർക്കാർ അപ്പപ്പോൾ മറുപടി നൽകുമെന്ന് എ കെ ബാലൻ പറഞ്ഞു

Share this story