ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല: പൗരത്വ നിയമത്തിനെതിരെ ലത്തീൻ പള്ളികളിൽ ഇടയലേഖനം

ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല: പൗരത്വ നിയമത്തിനെതിരെ ലത്തീൻ പള്ളികളിൽ ഇടയലേഖനം

എഴുപത്തിയൊന്നാം റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ പള്ളികളിൽ ഇടയലേഖനം വായിച്ച് ലത്തീൻ സഭ. രാജ്യത്തെ വിഭജിക്കുകയെന്ന കുറ്റകൃത്യമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നടക്കുന്നതെന്ന് ഇടയലേഖനത്തിൽ പറയുന്നു. ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി തീരുമാനമനുസരിച്ചാണ് ഇന്ന് ഇടയലേഖനം വായിച്ചത്. ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുകയാണ്

ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് വിവിധ പള്ളികളിൽ ഇടയലേഖനം വായിച്ചത്. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെ സർവജനങ്ങളുടെയും പ്രശ്‌നമാണെന്നും ഇടയലേഖനത്തിൽ പറയുന്നു. ബില്ലിന്റെ ആന്തരിക അർഥങ്ങളും രാജ്യം ഭരിക്കുന്നവരുടെ പ്രസ്താവനകളും വിലയിരുത്തുമ്പോൾ മതരാഷ്ട്രത്തിലേക്കുള്ള തയ്യാറെടുപ്പാണെന്ന് വ്യക്തമാകും.

മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഇടയലേഖനത്തിൽ ആഹ്വാനം ചെയ്യുന്നു. തിരുവനന്തപുരത്ത് ആർച്ച് ബിഷപ് ഡോ. സൂസപാക്യവും എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ബിഷപ് ജോസഫ് കളത്തിപറമ്പിലും ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു

Share this story