കേന്ദ്രത്തിന് താക്കീതായി എൽ ഡി എഫിന്റെ മനുഷ്യശൃംഖല ഇന്ന്; 70 ലക്ഷം പേർ കണ്ണിചേരും

കേന്ദ്രത്തിന് താക്കീതായി എൽ ഡി എഫിന്റെ മനുഷ്യശൃംഖല ഇന്ന്; 70 ലക്ഷം പേർ കണ്ണിചേരും

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് എൽ ഡി എഫിന്റെ മനുഷ്യശൃംഖല. ഭരണഘടനാ സംരക്ഷണം ഉയർത്തി കാസർകോട് മുതൽ കളിയിക്കാവിള വരെയാണ് മനുഷ്യശൃംഖല തീർക്കുന്നത്. എഴുപത് ലക്ഷമാളുകൾ ശൃംഖലയിൽ പങ്കുചേരുമെന്ന് എൽ ഡി എഫ് അറിയിക്കുന്നു

ദേശീയ പാതയിൽ ജനങ്ങളെ കണ്ണി ചേർത്ത് കേന്ദ്രസർക്കാരിന് ശക്തമായ താക്കീത് നൽകാനൊരുങ്ങുകയാണ് എൽ ഡി എഫ്. യു ഡി എഫ് അണികളെയും ശൃംഖലയിൽ കണ്ണി ചേരാനായി ക്ഷണിച്ചിട്ടുണ്ട്. കാസർകോട് എസ് രാമചന്ദ്രൻപിള്ള മനുഷ്യശൃംഖലയിലെ ആദ്യ കണ്ണിയാകും.

പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശൃംഖലയിൽ കണ്ണിചേരും. കളിയിക്കാവിളയിൽ സിപിഎം പിബി അംഗം എംഎ ബേബി അവസാന കണ്ണിയാകും.

കേന്ദ്രവിരുദ്ധ നിലപാടുകൾ മുഖ്യമന്ത്രി ശക്തമാക്കുന്ന സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തമാണ് സിപിഎം പ്രതീക്ഷിക്കുന്നത്. വൈകുന്നേരം നാല് മണിക്കാണ് മനുഷ്യശൃംഖല

 

Share this story