പതിമൂന്നുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പതിമൂന്നുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഇയാൾ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. സ്‌കൂളിലെ സഹപാഠികളോടാണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്.

കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ ബന്ധപ്പെടുകയും ഇവർ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Share this story