കൊറോണ വൈറസ്: ചൈനയിൽ നിന്നും മടങ്ങിയെത്തിയ 12 പേർ കണ്ണൂരിൽ നിരീക്ഷണത്തിൽ

കൊറോണ വൈറസ്: ചൈനയിൽ നിന്നും മടങ്ങിയെത്തിയ 12 പേർ കണ്ണൂരിൽ നിരീക്ഷണത്തിൽ

ചൈനയിൽ നിന്നും കണ്ണൂരിൽ മടങ്ങിയെത്തിയ 12 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ പേരാവൂർ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങളടക്കം 12 പേരാണ് നീരീക്ഷണത്തിലുള്ളത്. 28 ദിവസത്തേക്കാകും ഇവരെ നിരീക്ഷിക്കുക

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ തെറ്റിച്ച് അതിവേഗമാണ് കൊറോണ വൈറസ് പടരുന്നത്. സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൈനയിൽ മരണസംഖ്യ 80 ആയി ഉയർന്നു. ഹൂബെയ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത 24 മരണങ്ങളെ തുടർന്നാണ് മരണസംഖ്യ ഉയർന്നത്. 2744 പേരാണ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്

പുതിയതായി 769 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 461 പേരുടെ നില അതീവ ഗുരുതരമാണ്. വൈറസ് പടരുന്നതിനെ തുടർന്ന് ഷാൻഡോംഗ്, ബീജിംഗ്, ഷാഹ്ഹായി, ഷിയാൻ, ടിയാൻജിൻ നഗരങ്ങളിൽ യാത്രനിയന്ത്രണമടക്കം ഏർപ്പെടുത്തിയിട്ടുണ്ട്‌

Share this story