ഇനി മുതൽ സംസ്ഥാനത്തെ ഏത് പോലീസ് സ്‌റ്റേഷനിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാം

ഇനി മുതൽ സംസ്ഥാനത്തെ ഏത് പോലീസ് സ്‌റ്റേഷനിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാം

സംസ്ഥാനത്തെ ഏത് പോലീസ് സ്‌റ്റേഷനിലും ഇനി മുതൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാം. ഇത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചു നൽകിയാൽ മതി. അതാതു പോലീസ് സ്‌റ്റേഷനുകലിൽ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന തീരുമാനം എടുത്തുകളയാൻ തീരുമാനിച്ചതായി ഡിജിപിയുടെ ഓഫീസ് അറിയിച്ചു.

കുറ്റകൃത്യം നടന്നാൽ അതേ പോലീസ് സ്‌റ്റേഷൻ പരിധിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നതായിരുന്നു ഇതുവരെയുള്ള ചട്ടം. ഇത് പലപ്പോഴും യാത്ര ചെയ്യുന്നവർക്കടക്കം ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു.

ട്രെയിനിലോ ബസിലോ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നയാൾക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഇതുവഴി സാധിക്കും. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നൽകി. നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വകുപ്പുതലത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി ഉത്തരവിൽ പറയുന്നുണ്ട്.

Share this story