മനുഷ്യശൃംഖലയിൽ യു ഡി എഫ് അണികൾ പങ്കെടുത്തത് ഗൗരവത്തോടെ കാണണം: കെ മുരളീധരൻ

Share with your friends

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ യു ഡി എഫ് അണികൾ പങ്കെടുത്തത് ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരൻ എംപി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് വേണ്ട വിധം നേതൃത്വം നൽകാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു

യു ഡി എഫിന് സ്ഥിരമായി വോട്ടു ചെയ്യുന്നവർ പോലും എൽ ഡി എഫിന്റെ മനുഷ്യശൃംഖലയിൽ അണിനിരന്നു. ഭയപ്പെട്ടു പോയ ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ യു ഡി എഫിന് കഴിഞ്ഞില്ലെന്നും മുരളീധരൻ വിമർശിച്ചു.

കെ പി സി സി ഭാരവാഹി പട്ടികയെ ചൊല്ലി കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും തമ്മിൽ വാക് പോര് ഉടലെടുത്തിരുന്നു. ബൂത്ത് പ്രസിഡന്റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നുവെന്നും ഇത് പാർട്ടിക്ക് ദോഷമാകുമെന്നുമാണ് മുരളി പറഞ്ഞത്.

എന്നാൽ അവരവരുടേതായ മേഖലകളിൽ ഉത്തരവാദിത്വവും മികവും കാഴ്ച വെച്ചവരെയാണ് ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ പി സി സി ഭാരവാഹി യോഗത്തിലാണ് മുല്ലപ്പള്ളിയുടെ വാക്കുകൾ. യോഗത്തിലേക്ക് മുരളീധരനെ ക്ഷണിച്ചിട്ടില്ല

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!