നടി ജമീല മാലിക് അന്തരിച്ചു; വിട വാങ്ങിയത് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ മലയാളി വനിത

നടി ജമീല മാലിക് അന്തരിച്ചു; വിട വാങ്ങിയത് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ മലയാളി വനിത

നടി ജമീല മാലിക് അന്തരിച്ചു. 73 വയസ്സായിരുന്നു. 1970-80 കാലഘട്ടത്തിൽ മലയാളം തമിഴ് ഭാഷകളിൽ സജീവമായിരുന്ന നടിയായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ മലയാളി വനിതയാണ് ജമീല

1973ൽ പുറത്തിറങ്ങിയ റാഗിംഗ് ആണ് ആദ്യ സിനിമ. വിൻസെന്റ്, പ്രേംനസീർ, അടൂർ ഭാസി തുടങ്ങി മിക്ക പ്രമുഖരുടെ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശൻ പരമ്പരകളിലും ടെലിഫിലിമുകലിലും അഭിനയിച്ചിട്ടുണ്ട്. 1990കളിൽ ടെലിവിഷൻ രംഗത്തും സജീവമായിരുന്നു.

തിരുവനന്തപുരം പാലോടാണ് ജമീല താമസിച്ചിരുന്നത്. പൂന്തുറയിലെ ബന്ധുവീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.

Share this story