അലനെയും താഹയെയും രണ്ട് ജയിലുകളിൽ പാർപ്പിക്കണമെന്ന് എൻ ഐ എ; എന്തിനെന്ന് വിശദീകരിക്കാൻ കോടതി

അലനെയും താഹയെയും രണ്ട് ജയിലുകളിൽ പാർപ്പിക്കണമെന്ന് എൻ ഐ എ; എന്തിനെന്ന് വിശദീകരിക്കാൻ കോടതി

പന്തീരാങ്കാവ് യു എ പി എ കേസിൽ അലനെയും താഹയെയും രണ്ട് ജയിലുകളിലായി പാർപ്പിക്കണമെന്ന് എൻ ഐ എ ആവശ്യപ്പെട്ടു. എന്നാൽ ഇതിന്റെ കാരണം വ്യക്തമാക്കി പ്രത്യേക ഹർജി നൽകിയാൽ ആവശ്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു

കേസിൽ അലനെയും താഹയെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ആറ് ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് എൻ ഐ എ ഇവരെ കോടതിയിൽ ഹാജരാക്കിയത്.

Share this story