പൗരത്വ പ്രതിഷേധത്തിൽ എൽ ഡി എഫിനൊപ്പം പങ്കെടുത്ത കെ എം ബഷീറിനെ മുസ്ലീം ലീഗ് സസ്‌പെൻഡ് ചെയ്തു

പൗരത്വ പ്രതിഷേധത്തിൽ എൽ ഡി എഫിനൊപ്പം പങ്കെടുത്ത കെ എം ബഷീറിനെ മുസ്ലീം ലീഗ് സസ്‌പെൻഡ് ചെയ്തു

പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ ഡി എഫ് നടത്തിയ മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത പാർട്ടി അംഗത്തിനെതിരെ മുസ്ലീം ലീഗിന്റെ നടപടി. ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ ലീഗിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

മനുഷ്യശൃംഖലയിൽ യു ഡി എഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പക്വതയാർന്ന പ്രകടനം. എന്നാൽ പങ്കെടുത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ പി എ മജീദ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.

മുസ്ലീം ലീഗിന്റെ രാഷ്ട്രീയനിലപാട് ഇതോടെ ചോദ്യത്തിലായിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ കരിനിയമത്തിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് നേതാവിനെ പുറത്താക്കിയ നടപടി വരും ദിവസങ്ങളിലും ചർച്ചയാകുമെന്ന് ഉറപ്പ്.

ലീഗ് ഭാരവാഹിയായ ബഷീർ ചാനൽ ചർച്ചയിൽ പങ്കെടുക്കുകയും യു ഡി എഫിനെ വിമർശിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നടപടിയെടുത്തത് എന്നാണ് വിശദീകരണം.

Share this story