അർഹതയുള്ള പണം പോലും കേരളത്തിന് നൽകുന്നില്ല: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി

അർഹതയുള്ള പണം പോലും കേരളത്തിന് നൽകുന്നില്ല: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുള്ള പണം പോലും സംസ്ഥാനത്തിന് അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുകാരണം കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുകയാണ്. മറ്റ് പല സംസ്ഥാനങ്ങൾക്കും പണം അനുവദിച്ചിട്ടും കേരളത്തെ മാത്രം മാറ്റി നിർത്തുന്നതിൽ കാരണം വ്യക്തമല്ലെന്നും മുഖ്യമന്ത്രി കാസർകോട് പറഞ്ഞു

രണ്ട് തവണ പ്രളയത്തെ അതിജീവിച്ച കേരളത്തിന് പ്രളയസഹായം പോലും കേന്ദ്രസർക്കാർ നിഷേധിക്കുകയാണ്. പ്രളയാനന്തര സഹായവാഗ്ദാനങ്ങൾ പോലും കേന്ദ്രം ഇടപെട്ട് മുടക്കി. കടമെടുപ്പ് പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. തൊഴിലുറപ്പ് കൂലി പോലും കേന്ദ്രം നൽകുന്നില്ല

എഴുപത് വർഷത്തിനിടെയുണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. രാജ്യമൊട്ടാകെയുള്ള സാമ്പത്തിക പ്രതിസന്ധി കേരളത്തെയും ദോഷകരമായി ബാധിക്കുകയാണ്. സംസ്ഥാനത്തും അതിന്റേതായ പ്രയാസങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story