ഒരാഴ്ച മാത്രം പരിചയമുള്ള യുവാവുമായി കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടി; ഇരുവരും അറസ്റ്റിൽ

ഒരാഴ്ച മാത്രം പരിചയമുള്ള യുവാവുമായി കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടി; ഇരുവരും അറസ്റ്റിൽ

നിലമ്പൂർ വഴിക്കടവിൽ പതിനൊന്ന് മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊന്നിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി സ്വദേശി ചേലക്കുന്നൻ ജിനീഷ്(31), വഴിക്കടവ് വെട്ടിപ്പറമ്പിൽ ലിസ(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുമ്പ് മാത്രമാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. തുടർന്ന് ഫോൺ നമ്പർ കൈമാറി പ്രണയത്തിലാകുകയായിരുന്നു. ലിസയുടെ ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ ഇരിട്ടിയിൽ വെച്ചാണ് ലിസയെയും ജിനീഷിനെയും പോലീസ് പിടികൂടിയത്.

മമ്പാട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ലിസ. വഴിക്കടവ്-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറാണ് ജിനീഷ്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാണ് ശിശുസംരക്ഷണ വകുപ്പ് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

Share this story