നയപ്രഖ്യാപനം ഇന്ന് സഭയിൽ: പൗരത്വ നിയമഭേദഗതി പരാമർശങ്ങൾ ഗവർണർ വായിക്കില്ല

നയപ്രഖ്യാപനം ഇന്ന് സഭയിൽ: പൗരത്വ നിയമഭേദഗതി പരാമർശങ്ങൾ ഗവർണർ വായിക്കില്ല

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രസംഗത്തിലെ ഭാഗങ്ങൾ ഗവർണർ വായിക്കാതെ വിടുമെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.

സർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാകില്ല. അത് വായിക്കാൻ നിയമപരമായി തനിക്ക് ബാധ്യതയില്ലെന്ന് വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനൽകി.

പൗരത്വ നിയമ ഭേദഗതി കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നതാണ്. പൗരത്വ നിയമത്തെപ്പറ്റി പരാമർശിക്കുന്നത് കോടതിയലക്ഷ്യമല്ല. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഇതിനാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ വായിക്കണമെന്നാണ് സർക്കാർ വാദിക്കുന്നത്.

എന്നാൽ നയവും പരിപാടിയും അവതരിപ്പിക്കണമെന്നല്ലാതെ തങ്ങളുടെ പരിധിയിൽ ഇല്ലാത്ത കാര്യങ്ങളിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഗവർണർ അവതരിപ്പിക്കണമെന്ന് ഭരണഘടനവും സുപ്രീം കോടതിയും പറഞ്ഞിട്ടില്ലെന്ന് ഗവർണറും വാദിക്കുന്നു

Share this story