രാത്രി അഭയ കേന്ദ്രങ്ങൾ, കർഷകർക്കായി പാഠശാല, പൊതുശുചിമുറികൾ; സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ

രാത്രി അഭയ കേന്ദ്രങ്ങൾ, കർഷകർക്കായി പാഠശാല, പൊതുശുചിമുറികൾ; സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ

സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങളും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വിശദീകരിച്ചു കൊണ്ടുള്ളതായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജില്ലാ ബാങ്കുകളെ സംയോജിപ്പിച്ച് കേരളാ സംസ്ഥാന സഹകരണ ബാങ്ക് രൂപീകരിക്കാൻ സാധിച്ചത് വലിയ നേട്ടമായി ഗവർണർ ചൂണ്ടിക്കാട്ടി

സുസ്ഥിര വികസനത്തിൽ തുടച്ചയായ രണ്ടാം വർഷവും നീതി ആയോഗിന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കേരളത്തിനായി. കർഷകർക്കായി കൃഷിപാഠശാല, ഓരോ 100 ആളുകൾക്കും ഒരു സന്നദ്ധ പ്രവർത്തകൻ അടങ്ങുന്ന കമ്മ്യൂണിറ്റി വോളന്റിയർ കോർ, രാത്രി അഭയകേന്ദ്രങ്ങൾ, പൊതുശുചിമുറികൾ തുടങ്ങി പുതിയ പദ്ധതികളും നയപ്രഖ്യാപനത്തിൽ വിശദീകരിച്ചു

കൃഷിപാഠശാല പദ്ധതിക്ക് കീഴിൽ കൃഷിഭവനുകൾ മുഖേന സംസ്ഥാനത്തെ പത്ത് ലക്ഷം കർഷകർക്ക് പരിശീലനം നൽകും. ഉറപ്പും ഗുണമേന്മയുമുള്ള അഭയകേന്ദ്രങ്ങൾ നിർമിക്കും. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ശുചിമുറികൾ പെട്രോൾ പമ്പുകളിൽ നിർമിക്കുന്നത് കൂടാതെ വഴിയോരങ്ങളിൽ ഓരോ 300 ആളുകൾക്ക് ഒരു ജോഡി എന്ന അനുപാതത്തിൽ പൊതുശുചിമുറികളും നിർമിക്കും

Share this story