തകർത്തടിച്ച് തുടങ്ങി; 179ൽ ഒതുങ്ങി; മൂന്നാം ടി20യിൽ രോഹിതിന് അർധസെഞ്ച്വറി

തകർത്തടിച്ച് തുടങ്ങി; 179ൽ ഒതുങ്ങി; മൂന്നാം ടി20യിൽ രോഹിതിന് അർധസെഞ്ച്വറി

ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. ഗംഭീര തുടക്കം കിട്ടിയിട്ടും മധ്യ ഓവറുകളിലെ വിക്കറ്റ് വീഴ്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ ഇന്ത്യ സ്‌കോർ 200 കടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു

40 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 65 റൺസെടുത്ത രോഹിതാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 9 ഓവറിൽ 89 റൺസ് എടുത്ത് നിൽക്കെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. 27 റൺസെടുത്ത രാഹുൽ പുറത്തായി. പിന്നാലെ 3ന് 96 എന്ന നിലയിലേക്ക് ഇന്ത്യ വീണു. രോഹിതും 3 റൺസെടുത്ത ശിവം ദുബെയുമാണ് പുറത്തായത്.

നായകൻ കോഹ്ലി 38 റൺസെടുത്തും ശ്രേയസ്സ് അയ്യർ 17 റൺസെടുത്തും പുറത്തായി. ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ മനീഷ് പാണ്ഡെ 14 റൺസുമായും ജഡേജ 10 റൺസുമായും പുറത്താകാതെ നിന്നു.

180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് എടുത്തിട്ടുണ്ട്. 22 റൺസുമായി ഗപ്റ്റിലും 6 റൺസുമായി മൺറോയുമാണ് ക്രീസിൽ

Share this story