ഗവർണറെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പിണറായി മമതയെ കണ്ടുപഠിക്കണം: ചെന്നിത്തല

ഗവർണറെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പിണറായി മമതയെ കണ്ടുപഠിക്കണം: ചെന്നിത്തല

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി നൽകിയ നോട്ടീസ് തള്ളിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാര്യോപദേശക സമിതി നോട്ടീസ് തള്ളിയത്.

നോട്ടീസ് നൽകിയ ചട്ടപ്രകാരമാണെന്ന് ചെന്നിത്തല പറഞ്ഞു. ഗവർണറും സർക്കാരും തമ്മിൽ ഒത്തുകളിക്കുകയാണ്. നോട്ടീസിനെ പിന്തുണച്ചാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ സംസാരിച്ചത്. കാര്യോപദേശക സമിതിയിൽ സ്പീക്കറെ തള്ളിപ്പറയുകയാണ് പാർലമെന്ററികാര്യമന്ത്രി എ കെ ബാലൻ ചെയ്തത്. ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് പിണറായി മമതാ ബാനർജിയെ കണ്ടുപഠിക്കണമെന്നും ചെന്നിത്തല പറഞ്ഞു

കീഴ് വഴക്കമില്ലെന്ന സർക്കാർ വിശദീകരണത്തെയും ചെന്നിത്തല ചോദ്യം ചെയ്തു. കീഴ് വഴക്കം ഉണ്ടാകുകയല്ല, ഉണ്ടാക്കുകയാണ് വേണ്ടത്. ഗവർണർക്ക് മുന്നിൽ പിണറായി വിജയൻ മുട്ടുകുത്തി. പ്രമേയം പാസായാൽ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന സർക്കാർ വാദം വിചിത്രമാണെന്നും ചെന്നിത്തല പറഞ്ഞു

Share this story