ടൊവിനോ വിദ്യാർഥിയെ കൂവിപ്പിച്ച സംഭവം: തനിക്ക് പരാതിയില്ലെന്ന് വിദ്യാർഥി, സംഭവം ഒത്തുതീർപ്പിലേക്ക്

ടൊവിനോ വിദ്യാർഥിയെ കൂവിപ്പിച്ച സംഭവം: തനിക്ക് പരാതിയില്ലെന്ന് വിദ്യാർഥി, സംഭവം ഒത്തുതീർപ്പിലേക്ക്

വയനാട് മേരിമാതാ കോളജിൽ പ്രസംഗത്തിനിടെ കൂവിയ വിദ്യാർഥിയെ ടൊവിനോ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവം ഒത്തുത്തീർപ്പിലേക്ക്. പരാതിയുമായി മുന്നോട്ടേക്കില്ലെന്ന് വിദ്യാർഥി അറിയിച്ചു.

ടൊവിനോടെ മാനേജർ വിദ്യാർഥിയുമായി സംസാരിച്ചു. വിദ്യാർഥിയുമായി വയനാട് കലക്ടർ നാളെ കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയസംഘടനകളും ടൊവിനോക്കെതിരെ പരാതി നൽകില്ല.

നേരത്തെ നടനെതിരെ കെ എസ് യു രംഗത്തുവന്നിരുന്നു. ടൊവിനോക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ എസ് യു അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥിയുടെ തീരുമാനമനുസരിച്ച് നീങ്ങാനാണ് കെ എസ് യു തീരുമാനിച്ചിരിക്കുന്നത്.

Share this story